പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ ചില പൊടിക്കൈകള്‍

Advertisement

വീടിനകത്തെ പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ വീട്ടിലുള്ള ചില കാര്യങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഇനി ഈസിയായി അവയുടെ ശല്യം നമുക്ക് ഇല്ലാതാക്കാം. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു….

കറുവപ്പട്ട പൊടി
കറികള്‍ക്ക് നല്ല മണവും രുചിയും ലഭിക്കാന്‍ പലരും കറുവപ്പട്ട ഇടാറുണ്ട്. പക്ഷെ ഇതേ കറുവാപ്പട്ടയുടെ പൊടി ഉപയോ?ഗിച്ചാല്‍ ഉറുമ്പുകളെ തുരത്താന്‍ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകള്‍ക്കും കറുവപ്പട്ടയുടെ മണം സഹിക്കാന്‍ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകള്‍, വാതിലിന്റെ മൂലകള്‍, വാതില്‍ ഉമ്മരപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയില്‍ എല്ലാ അല്‍പ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ?ഗുണം ചെയ്യും. ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഈ ട്രിക്ക് പിന്തുടരുക. ഈ കറുവപ്പട്ടയുടെ പ്രഭാവം അധികകാലം നിലനില്‍ക്കാത്തതിനാല്‍, വീട് വൃത്തിയാക്കിയ ശേഷം ഇത് തളിക്കണം. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ, ഇവ രണ്ടും ഒഴിഞ്ഞ് പോകും.

കുരുമുളക്
വീടിനുള്ളില്‍ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയില്‍ ഉറുമ്പും പാറ്റയും കൂടുതലായതിനാല്‍ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പാറ്റയും ഉറുമ്പും നിങ്ങളുടെ വീട്ടിലേക്ക് വരില്ല. കാരണം ഈ കുരുമുളകുപൊടിയുടെ മണം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ കുരുമുളക് പൊടി വിതറിയാല്‍ ഇത്തരം ജീവികള്‍ക്ക് അധികം നേരം ഇത് സഹിക്കാന്‍ പറ്റില്ല.

നാരങ്ങാനീര്
ഒരു ചെറിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് കലര്‍ത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാല്‍ ഉറുമ്പുകള്‍ക്ക് അധിക നേരം ഇത് സഹിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാന്‍ കഴിയും.

കര്‍പ്പൂരം
മൂന്ന്നാല് കര്‍പ്പൂര ഗുളികകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം പാറ്റകള്‍ വരുന്ന സ്ഥലങ്ങളില്‍ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താന്‍ ഇത് ഏറെ നല്ലതാണ്. വളരെ ചിലവകുറഞ്ഞത് ആയതുകൊണ്ട് തന്നെ ഇത് വളരെ ഫലപ്രദവുമാണ്.

Advertisement