പൊള്ളലേറ്റാല്‍ ഉപ്പു തേക്കല്‍ വിദ്യ പരീക്ഷിക്കണോ….

Advertisement

പൊള്ളലേറ്റാല്‍ പലരുടെയും മരുന്നുകളിലൊന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം.
മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം.
മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്പോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം.
ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്.
പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയാണെങ്കില്‍ ഉപ്പു കല്ലുകളും ഉപയോഗിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here