ആരോഗ്യത്തിന് മാത്രമല്ല നല്ല ചുവന്ന് തുടിത്ത മുഖത്തിനും വേണ്ടത് ബീറ്റ്റൂട്ട്

Advertisement

വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ല തിളക്കമുള്ള ചർമ്മം ലഭിക്കും. വളരെ എളുപ്പത്തിൽ ഇത് തയാറാക്കാനും കഴിയുന്നതാണ്. ഇതിലെ പ്രധാന ചേരുവ ബീറ്റ്റൂട്ടാണ്. ചർമ്മത്തിന് ശരിയായി സംരക്ഷിക്കാൻ ബീറ്റ്റൂട്ട് ഏറെ സഹായിക്കും.

ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചർമ്മത്തിൽ പായ്ക്കുകളും സ്ക്രബുമൊക്കെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമ്മത്തിലെ നിറ വ്യത്യാസം, പാടുകൾ, കരിവാളിപ്പ് ഇവയൊക്കെ വേഗത്തിൽ മാറ്റിയെടുക്കാനും ചർമ്മം ഭംഗിയുള്ളതാക്കാനും അടുക്കളയിലുള്ള പല ചേരുവകൾക്കും സാധിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.

ചർമ്മത്തിന് നല്ലതാണ് ബീറ്റ്റൂട്ട്. ചർമ്മത്തിൽ മുഖക്കുരുവും പാടുകളുമൊക്കെ മാറ്റാൻ ഇത് വളരെ നല്ലതാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് വളരെ നല്ലതാണിത്. ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റാനും അതുപോലെ നല്ല ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. ചുണ്ടുകൾക്കും നല്ലതാണ് ബീറ്റ്റൂട്ട്. കൃത്യമായി കുറച്ച് ആഴ്ചകൾ ബീറ്റ്റൂട്ട് ഉപയോഗിച്ചാൽ ചർമ്മത്തിൽ നല്ല തിളക്കവും ഭംഗിയും കാണാൻ സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിനും അതുപോലെ മുടിക്കും വളരെ നല്ലതാണ്.

ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. മുഖത്ത് എളുപ്പത്തിൽ പാടുകളും മറ്റും മാറ്റാൻ നല്ലതാണ് കടലമാവ്. ഇത് മുഖത്ത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും പാടുകളുമൊക്കെ എളുപ്പത്തിൽ മാറ്റാൻ കടലമാവ് സഹായിക്കും. കൂടാതെ ഇത് ചർമ്മത്തിന് തിളക്കവും ഭംഗിയുമൊക്കെ നൽകാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കടലമാവ്.

ഇത് ചർമ്മത്തിന് വളരെ നല്ലതാണ് തൈര്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും അതുപോലെ കൂടുതൽ തിളക്കം നൽകാനും തൈര് സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചർമ്മത്തിലെ യുവത്വം നിലനിർത്താൻ ഇത് വളരെ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും കൂടാതെ സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും നല്ലതാണ് തൈര്.

ഒരു ബീറ്റ്റൂട്ട് എടുത്ത് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കാം. അത് അല്ലെങ്കിൽ മാർക്കറ്റിൽ വാങ്ങാൻ ലഭിക്കുന്ന ബീറ്റ്റൂട്ട് പൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും അൽപ്പം തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here