അടുക്കളയിലെ വൃത്തിയാക്കലിന് ശേഷം മൂലയില്‍ കൂട്ടിയിടുന്ന കിച്ചണ്‍ ക്ലോത്തുകളും സ്പോഞ്ചുകളും അടുക്കളയെ കൂടുതല്‍ ദുര്‍ഗന്ധമുള്ളതാക്കുന്നു. അഴുക്കു തുടച്ച തുണിയിലും പാത്രം കഴുകിയ സ്പോഞ്ചിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട, കിച്ചണ്‍ ക്ലോത്തുകള്‍ വൃത്തിയാക്കാന്‍ മടിയും കാണിക്കേണ്ട, അതിനായി ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
ചൂടുവെള്ളത്തില്‍ തിളപ്പിക്കുക: സ്പോഞ്ചുകളും ഡിഷ് വാഷിങ് ക്ലോത്തുകളും ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിനൊപ്പം ഡിറ്റര്‍ജെന്റും കൂടി ഒഴിച്ചാല്‍ അണുക്കള്‍ നശിക്കുകയും ദുര്‍ഗന്ധം പമ്പകടക്കുകയും ചെയ്യും.
മൈക്രോവേവ് ചെയ്യുക: ഉപയോഗശേഷം സ്പോഞ്ചിനെ ഓവനില്‍ വെച്ച് രണ്ട് മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. തണുത്തശേഷം പുറത്തെടുക്കുക. ഉണങ്ങിയ സ്പോഞ്ചാ തുണിയോ ഓവനില്‍ വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഉപ്പും വിനാഗിരിയും കലര്‍ത്തിയ ലായനിയില്‍ മുക്കിവയ്ക്കുക: ഉപയോഗിച്ചശേഷം സ്‌പോഞ്ച് ചൂടുവെള്ളവും ഉപ്പും വിനാഗിരിയും കലര്‍ന്ന മിശ്രിതത്തില്‍ ഒരു രാത്രി മുഴുവന്‍ മുക്കി വയ്ക്കുക. രാവിലെ എടുത്ത് നന്നായി പിഴിഞ്ഞ് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാം.
ബ്ലീച്ച് ചെയ്യുക: ക്ലിച്ചണ്‍ ക്ലോത്തുകള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ല വഴി അവയെ ബ്ലീച്ച് ചെയ്യുന്നതാണ്. തുണികള്‍ ബ്ലീച്ചിങ് പൗഡറും വെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ അഞ്ച് മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നന്നായി കഴുകിയെടുത്ത് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാം.
അണുനാശിനികള്‍ ഉപയോഗിക്കുക: ഓരോ തവണ ഉപയോഗം കഴിയുമ്പോഴും കിച്ചണ്‍ ക്ലോത്തുകള്‍ അണുനാശിനി ഒഴിച്ച് കഴുകുക. ഇത് കീടങ്ങളെ ഇല്ലാതാക്കുന്നതിനൊപ്പം അടുക്കളയ്ക്കുള്ളില്‍ നല്ല സുഗന്ധം ലഭിക്കാനും സഹായിക്കുന്നു.