അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വെറുക്കാനും പൊരിക്കാനും എല്ലാം നോണ്‍സ്റ്റിക് പാത്രങ്ങള്‍ നമ്മളെ സഹായിക്കും എന്നത് സംശയമൊന്നുമില്ല. പക്ഷേ പാത്രങ്ങളുടെ കോട്ടിങ് ഇളകിയാല്‍ പിന്നെ പണി പാളും. ഇങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ സാധാരണയായി ആ പാത്രങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എങ്കില്‍ ഇനി അങ്ങനെ ചെയ്യണ്ട വേറെ വഴിയുണ്ട്.
കോട്ടിങ് ഇളകിപ്പോയ നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വാഴയില ഒരു കോട്ടിങ്ങായി പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ. വറ പൊരി ഐറ്റംസ് ഉണ്ടാക്കുന്ന സമയത്ത് വാഴയില നോണ്‍സ്റ്റിക് പാത്രത്തില്‍ വയ്ക്കാം. അതിനായി വാഴയില പാത്രത്തിന്റെ ആകൃതിയില്‍ വെട്ടിയെടുക്കണം. ശേഷം ഈ ഇല ഒന്ന് വാട്ടിയെടുത്ത് തണുക്കാന്‍ വയ്ക്കാം. വാട്ടിയ വാഴയില പാനില്‍ വച്ച് എണ്ണയൊഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ളത് വറുത്തെടുക്കാം.
നോണ്‍സ്റ്റിക് പാനുകളില്‍ വറക്കാന്‍ വളരെ കുറച്ച് എണ്ണ മതി എന്നതു പോലെ തന്നെയാണ് വാഴയിലയിലും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല വാഴയിലയില്‍ പാകം ചെയ്യുമ്പോള്‍ അതിന് രുചി കൂടുമെന്നതും ഉറപ്പ്. ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ.