മുഖം സുന്ദരമാക്കാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

Advertisement

മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, കറുത്ത പാട് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നവയാണ്. ചർമ്മത്തിൽ പതിവായി കടലമാവ് പുരട്ടുന്നത് കറുപ്പ് മാറുന്നതിന് മാത്രമല്ല വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്.

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.

കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും. മുഖം സുന്ദരമാക്കാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

ഒരു സ്പൂൺ കടലമാവും അൽപം മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നു.

രണ്ട്

രണ്ട് ടീസ്പൂൺ കടലപ്പൊടിയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും രണ്ടു ടീ സ്പൂൺ തൈരും ചേർക്കുക. ശേഷം ഈ പാക്ക് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. സൺ ടാൻ മാറാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

ഒരു ബൗളിൽ ഒരു സ്പൂൺ കടലപ്പൊടി, ഒരു സ്പൂൺ അരിപ്പൊടി, അൽപം റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here