സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഒരു സിമ്പിൾ വഴിയിതാ

Advertisement

അമിതമായി വെയിൽ ഏൽക്കുന്നത് മൂലം പലരുടെയും കൈകളും കാലുകളുമൊക്കെ ടാൻ അടിക്കാറുണ്ട്. ഇത് കാരണം ഇഷ്ടപ്പെട്ട ഡ്രസ് ഇടാൻ പോലും പലർക്കും മടിയാണ്. ഇത് മാറ്റാൻ വീട്ടിൽ തന്നെ പല പരിഹാര മാർഗങ്ങളും ചെയ്യാവുന്നതാണ്. പലപ്പോഴും അടുക്കളയിൽ ലഭിക്കുന്ന സിമ്പിളായിട്ടുള്ള ചേരുവകൾ മാത്രം മതി എളുപ്പത്തിൽ സൺ ടാൻ ഇല്ലാതാക്കാൻ. കരിവാളിപ്പ് മാറ്റി ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ വീട്ടിലുള്ള ഉരുളക്കിഴങ്ങിന് കഴിയാറുണ്ട്.

കടലമാവ്

ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. ചർമത്തിലെ നിർജ്ജീവ കോശങ്ങളെയും ചർമ്മത്തിലെ അഴുക്കിനെയും നീക്കം ചെയ്യുന്നതിനുള്ള ഒരു ക്ലെൻസറായി കടലമാവ് പ്രവർത്തിക്കാറുണ്ട്. ചർമ്മത്തിന് തുല്യമായ നിറം നൽകുന്ന പ്രകൃതിദത്തമായ എക്സ്ഫോളിയൻ്റാണിത്. ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ ഡാർക് സ്പോട്ട്സ് മാറ്റാൻ നല്ലതാണ് കടലമാവ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്.

മഞ്ഞൾ

ചർമ്മത്തിന് വളരെ നല്ലതാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. മുഖക്കുരു മാറ്റാനും തിളങ്ങാനും മഞ്ഞൾ. ഡാർക് സർക്കിൾസ്, പിഗ്മൻ്റേഷൻ, വരണ്ട ചർമ്മം എന്നിവയൊക്കെ ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ മാറ്റാനും നല്ലതാണ് മഞ്ഞൾ.

ഉരുളക്കിഴങ്ങ്

അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് ഉരുളക്കിഴങ്ങ്. പിഗ്മൻ്റേഷൻ, കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. പിഗ്മൻ്റേഷൻ മാറ്റി ചർമ്മത്തിന് തിളക്കം നൽകാനും ഇത് നല്ലതാണ്. ചർമ്മത്തിലെ വരകളും ചുളിവുകളുമൊക്കെ മാറ്റാൻ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കും.

പായ്ക്ക് തയാറാക്കാൻ

ഇത് തയാറാക്കാനായി ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് വ്യത്തിയാക്കി മിക്സിയിലിട്ട് അടിച്ച് എടുക്കുക. ഇനി ഇതിൻ്റെ ജ്യൂസ് എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം മഞ്ഞളും കുറച്ച് കടലമാവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിലും ഈ പായ്ക്കിടാവുന്നതാണ്.