അടുക്കളയിലെ പ്രധാന ജോലികളില്‍ ഒന്നുതന്നെയാണ് പാത്രം വൃത്തിയാക്കല്‍. സമയമെടുത്ത് ഇതെല്ലാം വൃത്തിയാക്കിയിട്ട് നന്നായി ഇരുന്നില്ലെങ്കില്‍ അത് ഇരട്ടിപണിയുമാകും. ഇതിനായി ഈ പൊടിക്കൈകള്‍ ഓര്‍മിച്ചോളൂ…
പഴയ ടൂത്ത്ബ്രഷുകള്‍ കളയാതെ സൂക്ഷിച്ചാല്‍ അരിപ്പയും മറ്റും എളുപ്പം വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
കൈയില്‍ അല്‍പം എണ്ണ പുരട്ടിയശേഷം പാത്രം കഴുകിയാല്‍ കൈയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കും.
നാരങ്ങ പിഴിഞ്ഞ ശേഷം തൊണ്ടു കളയേണ്ട. അല്‍പം ഉപ്പില്‍ മുക്കിമെഴുക്കു പിടിച്ച പാത്രത്തില്‍ തേയ്ക്കുക. പാത്രത്തില്‍ മെഴുക്ക്, ഒരു ന്യൂസ്‌പേപ്പര്‍ കൊണ്ടുതുടച്ച ശേഷം കഴുകിയാല്‍ എളുപ്പം വൃത്തിയാകും.
ഗ്ലാസ് അലര്‍ജിയുള്ളവര്‍ പാത്രം കഴുകുമ്പോള്‍ കൈയില്‍ ഒരു പഴയ സോക്‌സ് ഇട്ടു കഴുകുക.
പുളിയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചു കഴുകിയാല്‍ മെഴുക്ക് എളുപ്പം കളയാം. ചെമ്പ്, പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാനും ഇതു നന്നു തന്നെ.
കുട്ടികളുടെ ലഞ്ച് ബോക്‌സ് കഴുകിയശേഷം ഒരു നാരങ്ങാമുറികൊണ്ട് ഉരച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാവില്ല.
മിക്‌സിയില്‍ നിന്നു മസാല മണം മാറ്റാന്‍ അല്‍പം ഉണങ്ങിയ റൊട്ടിയിട്ട് അടിക്കുക.