വീടുകളില്‍ ചായ അരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന അരിപ്പയില്‍ ചായക്കറ പിടിക്കുന്നത് സാധാരണമാണ്. എത്ര തന്നെ സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലും ചായ അരിപ്പയിലെ ഈ കറ നമുക്ക് നീക്കാന്‍ സാധിക്കില്ല.
പലവീടുകളിലും സ്റ്റീലിന്റെ അരിപ്പ ആയിരിക്കും ഉപയോഗിക്കാറ്. ചായ അരിപ്പ പോലെ തന്നെ ഗ്രേറ്ററും പാചകത്തിന് ഉപയോഗിക്കുന്ന മറ്റു സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ കാലങ്ങളായി ഉപയോഗിച്ചു കഴിയുമ്പോള്‍ കറ പിടിച്ച് ഇരിക്കുന്നുണ്ടാകും.
ഇവ പുതിയത് പോലെ ആക്കുന്നതിന് വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി അടുപ്പില്‍ ഒരു പാത്രം വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.
ഇനി ഇതിലേക്ക് വൃത്തിയാക്കേണ്ട അരിപ്പയും മറ്റ് പാചക ഉപകരണങ്ങളും ഇട്ടുകൊടുക്കുക. അതിനുശേഷം ഈ പാത്രങ്ങള്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് പാത്രം കഴുകുന്ന ലിക്വിഡ് ആണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഡിഷ് വാഷിംഗ് ലിക്വിഡ് കൂടി ഇതില്‍ ചേര്‍ത്തു കൊടുക്കുക.
അതിനു ശേഷം അടുപ്പ് കത്തിച്ച് ഈ വെള്ളം തിളക്കുന്നത് വരെ കാത്തിരിക്കുക. വെള്ളം തിളച്ചശേഷം ഇത് തണുക്കാന്‍ അനുവദിക്കുക. വെള്ളം തണുത്തശേഷം ബ്രഷ് ഉപയോഗിച്ച് സ്റ്റീല്‍ ഉപകരണങ്ങള്‍ നന്നായി ഉരച്ച് കഴുകുക.
എത്രതന്നെ സോപ്പിട്ടു ഉരച്ചു കഴുകിയാലും മാറാതിരുന്ന കറ വളരെ പെട്ടെന്ന് തന്നെ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.