ഗൂഗിള്‍ ക്രോമിന് മിന്നല്‍ വേഗത്തില്‍ സ്പീഡ് ലഭിക്കാന്‍

Advertisement

ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം. ഉപയോഗിക്കുന്നതിന് അനുസൃതമായി ക്രോമിന്റെ സ്പീഡ് മിക്ക ആളുകളും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ക്രോമിന് മിന്നല്‍ വേഗത്തില്‍ സ്പീഡ് ലഭിക്കാന്‍ ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ എന്ന ഫീച്ചര്‍ എനേബിള്‍ ചെയ്താല്‍ മതിയാകും.
വെബ് പേജുകളും അവയുടെ ഉള്ളടക്കവും റെന്‍ഡര്‍ ചെയ്യാന്‍, മെഷീനിന്റെ സിപിയുവും സോഫ്റ്റ്വെയറുമാണ് ഗൂഗിള്‍ ക്രോം ഡിഫാള്‍ട്ടായി ഉപയോഗിക്കുന്നത്. എന്നാല്‍, ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ, വെബ് പേജുകള്‍ ലോഡ് ചെയ്യാന്‍ മെഷീനിന്റെ ഗ്രാഫിക് കാര്‍ഡും ഉപയോഗിക്കുന്നു. ഇതിലൂടെ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ഗൂഗിള്‍ ക്രോമിന് സാധിക്കുന്നതാണ്. ക്രോമില്‍ ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പരിചയപ്പെടാം.

ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന വിധം
ഗൂഗിള്‍ ക്രോം തുറന്നതിനു ശേഷം, സ്‌ക്രീനില്‍ വലതുവശത്ത് മുകളിലായി തെളിഞ്ഞുവരുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്ത്, ഇടതു പാനലില്‍ ദൃശ്യമാകുന്ന ‘സിസ്റ്റം’ ടാബ് ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് കാണുന്ന പേജില്‍ Use hardware acceleration when available എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്തതിനുശേഷം, ക്രോം വീണ്ടും റീലോഞ്ച് ചെയ്യുക.

ബ്രൗസര്‍ വീണ്ടും റീലോഞ്ച് ചെയ്തശേഷം, പേജിലേക്ക് പോയി ഹാര്‍ഡ്വെയര്‍ ആക്‌സിലറേഷന്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാവുന്നതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here