പല്ലിലെ മഞ്ഞ നിറം നിരവധിപേര്‍ നേരിടുന്ന പ്രശ്‌നമാണ്. പല്ലുകളുടെ നിറം മാറുന്നതിന് വീട്ടില്‍ പരീക്ഷിക്കാവുന്ന പ്രതിവിധിയെന്താണെന്നും നോക്കാം…
കാരറ്റ്
പല്ലുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കാരറ്റ് സഹായിക്കും. കാരറ്റ് കഷ്ണങ്ങളാക്കി അരിഞ്ഞതിന് ശേഷം അരച്ച് അതിന്റെ നീരെടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.
ഉപ്പ്
ഉപ്പ് പല്ലിന്റെ മഞ്ഞനിറം മാറ്റുന്നതിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് നല്ലതാണ്. ഉപ്പ് ടൂത്ത് പേസ്റ്റിനൊപ്പവും ഉപയോഗിക്കാം.
പഴത്തൊലി
പഴത്തൊലി ഉപയോഗിച്ച് പല്ലുകളില്‍ നന്നായി ഉരസുക. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഓറഞ്ചിന്റെ തൊലി പല്ലുകളില്‍ ഉരസുന്നതും നല്ലതാണ്.
മഞ്ഞള്‍ പൊടി
മഞ്ഞള്‍ പൊടിയില്‍ ഉപ്പും നാരങ്ങാനീരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം പല്ലു തേക്കാം. ദിവസവും രണ്ട് നേരം ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുന്നത് ഫലപ്രദമാണ്.
തുളസിയില
പല്ലിലെ മഞ്ഞക്കറ കളയാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് തുളസിയില. തുളസിയില കഴുകി ഉണക്കിയതിന് ശേഷം പൊടിക്കുക. ഈ പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണ്. തുളസിയില പൊടിച്ചതില്‍ കടുകെണ്ണ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.