ചുണ്ട് വരണ്ടുപൊട്ടുന്നതിന് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകള്‍

Advertisement

ചുണ്ട് വരണ്ടുപൊട്ടുന്നതിന് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളിതാ….

  1. വെളിച്ചെണ്ണ ചുണ്ടില് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറാന് ഏറെ സഹായിക്കും.
  2. ചുണ്ടില് ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരള്‍ച്ച മാറാന് സഹായിക്കും.
  3. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന് തേന് സഹായിക്കും. ഇതിനായി തേന് നേരിട്ട് ചുണ്ടില് തേച്ച് മസാജ് ചെയ്യാം.
  4. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇതിനായി ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് അതില്‍ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂണ്‍ തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാം. ശേഷം വിരലുകള്‍ കൊണ്ട് ചുണ്ടില്‍ മൃദുവായി മസാജ് ചെയ്യൂ. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
  5. ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും.
  6. ദിവസവും ചുണ്ടില്‍ ഗ്ലിസറിന് പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.
Advertisement