മുട്ട പഴകിയതോ?…പുതിയതോ… തിരിച്ചറിയാന്‍ ചില ട്രിക്കുകളുണ്ട്

Advertisement

വിപണിയില്‍ നിന്നുംമറ്റും വാങ്ങുന്ന മുട്ടകള്‍ പഴയതാണോ പുതിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ ചില ട്രിക്കുകളുണ്ട്. അതിനായി നിങ്ങള്‍ക്ക് വേണ്ടത് പരീക്ഷിക്കേണ്ട മുട്ടയും അല്‍പം തണുത്ത വെള്ളവും മാത്രമാണ്.
നല്ലതും പുതിയതുമായ മുട്ടകളാണെങ്കില്‍ വെള്ളത്തില്‍ മുങ്ങി കിടക്കും. അതേസമയം ചീഞ്ഞ മുട്ടകള്‍ വെള്ളത്തിന് മുങ്ങാതെ പൊങ്ങിയിരിക്കും. ചീഞ്ഞ മുട്ടകളുടെ ഷെല്ലിനുള്ളിലെ ഒരു ചെറിയ എയര്‍ പോക്കറ്റ് ആണ് അവ പൊങ്ങിക്കിടക്കുന്നതിന് കാരണമാകുന്നു.
മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു. മുട്ടത്തോടിലൂടെ ഈര്‍പ്പം ബാഷ്പീകരിക്കപ്പെടുകയും വായുവിലൂടെ മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ഈ എയര്‍ പോക്കറ്റ് വികസിക്കുന്നു.
ഈര്‍പ്പം കുറയുന്നതിനനുസരിച്ച് മുട്ട പൊങ്ങിക്കിടക്കാന്‍ തുടങ്ങുന്നു. മുട്ട പൊട്ടിച്ച് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ അത് വലിച്ചെറിയുന്നതാണ് നല്ലത്.
ചിലപ്പോള്‍ നമ്മള്‍ കടയില്‍ നിന്ന് വാങ്ങി വരുന്നതിനിടെ മുട്ടയുടെ തോട് ഇളകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊട്ടിയ മുട്ടയുടെ പുറംചട്ടകളിലൂടെ ബാക്ടീരിയകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
മുട്ട ചെവിയോട് ചേര്‍ച്ച് പിടിച്ച് കുലുക്കുന്നതാണ് മറ്റൊരു വിദ്യ. ഉള്ളില്‍ ദ്രാവകം ഒഴുകുന്നത് കേട്ടാല്‍ അത് കേടായി എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉള്ള് പൊട്ടാതെ കുലുങ്ങുന്നതാണ് കേള്‍ക്കുന്നതെങ്കില്‍ അത് നല്ല മുട്ടയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here