തക്കാളി കേടാകാതെ സൂക്ഷിച്ചു വയ്ക്കാന്‍ ഈ മാര്‍ഗവും പരീക്ഷിക്കാം…

Advertisement

ഒരുപാട് ഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി സ്ഥിരമായി കറികളിലും സാലഡിലുമെല്ലാം നമ്മള്‍ ഉപയോഗിക്കാറുണ്ട്. തക്കാളിയില്‍ പൊട്ടാസ്യം, ബി, ഇ തുടങ്ങിയ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ഉണ്ട്.
ഇങ്ങനെയുള്ള തക്കാളി കേടാകാതെ സൂക്ഷിച്ചു വയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഇതിനായി തക്കാളി ആദ്യം കഴുകി നന്നായി വൃത്തിയാക്കുക. ശേഷം ഇത് വട്ടത്തില്‍ മുറിക്കുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് റോള്‍ എടുത്ത് തക്കാളി വരിവരിയായി വയ്ക്കുക. ഇത് മടക്കിയ ശേഷം, അടുത്ത വരി തക്കാളി വയ്ക്കുക. ഇത് മടക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. അവസാനം ഇത് കെട്ടിവയ്ക്കുക. എന്നിട്ട് ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാം.