മുളകുപൊടിയിലെ മായം വേഗത്തില്‍ കണ്ടെത്താന്‍ ഈ ട്രിക്ക് നോക്കൂ….

Advertisement

മുളകുപൊടിയില്‍ മായം കലര്‍ത്താനായി ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്സ്റ്റോണ്‍ തുടങ്ങി പലവിധ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നമുക്ക് വീട്ടില്‍ വച്ചുതന്നെ കണ്ടെത്താം.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങി പോകും. അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കില്‍ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേര്‍ന്ന് വെള്ളത്തിന് നിറം നല്‍കുകയോ ചെയ്യും.
രണ്ടാമത്തേത് പാം റബ്ബ് ടെസ്റ്റാണ്. നിങ്ങളുടെ കൈപ്പത്തിയില്‍ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാല്‍ അത് കൃത്രിമമായി നിറം ചേര്‍ത്തതാകാം. ശുദ്ധമായ മുളകുപൊടിയില്‍ കറ കുറവായിരിക്കും.
പിന്നീടുള്ളത് ഒരു ആസിഡ് പരിശോധനയാണ്. ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കില്‍ നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ ചെറിയ അളവില്‍ മുളകുപൊടി കലര്‍ത്തുക. കുമിളകള്‍ വരികയാണെങ്കില്‍ അതില്‍ ചോക്കുപൊടിയോ വാഷിംഗ് സോഡയോ അടങ്ങിയിട്ടുണ്ടാവും.
മറ്റൊന്ന് രുചിയും മണവും പരിശോധിക്കുന്ന രീതിയാണ്. ശുദ്ധമായ മുളകുപൊടിക്ക് പ്രകൃതിദത്തവും രൂക്ഷവുമായിട്ടുള്ള ഗന്ധവും നല്ല എരിവും രുചിയും ഉണ്ടായിരിക്കും. മായംകുറഞ്ഞ പൊടി കട്ടികുറഞ്ഞതും ഗന്ധത്തില്‍ വ്യത്യാസവും ഉള്ളതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here