മുഖത്തെ കരുവാളിപ്പ്, ചുളിവുകൾ, മുഖക്കുരു പാട് എന്നിവന അകറ്റുന്നതിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഏറ്റവും മികച്ചതാണ് ഓട്സ്. ഓട്‌സിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അവശ്യ ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സ് പതിവായി മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മം, ചൊറിച്ചിൽ തുടങ്ങിയ ചർമ്മത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കും. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ചർമ്മത്തെ ജലാംശം നൽകാനും പോഷിപ്പിക്കാനും സഹായിക്കുന്ന പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.
രണ്ട്
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും ഒരു സ്പൂൺ ബദാം പൊടിച്ചതും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
നാല്
രണ്ട് സ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ, 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.