അടുക്കളയില്‍ മീന്‍ വെട്ടുമ്പോഴുള്ള മീന്‍നാറ്റം, വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ഗന്ധം. ഇറച്ചി വൃത്തിയാക്കിട്ടുണ്ടെങ്കില്‍ അതിന്റെ ഗന്ധം ഇവയൊക്കെ സോപ്പും വെള്ളവും ഉപയോഗിച്ച് എത്ര കഴുകിയാലും ഈ ഗന്ധം പോകണമെന്നില്ല. രാവിലെ അടുക്കളപ്പണി കഴിഞ്ഞ് ജോലിക്ക് പോകുന്നവരാണെങ്കില്‍ ഈ ദുര്‍ഗന്ധവും പേറി നടക്കേണ്ടി വരുന്നതും പ്രയാസമുണ്ടാക്കാറുണ്ട്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലെ ദുര്‍ഗന്ധം നീക്കാന്‍ ഇതാ ചില പൊടിക്കൈകള്‍..
- കൈകളിലേക്ക് അല്‍പം ഉപ്പ് വിതറുക. നല്ലപോലെ വിരലുകളും കൈപ്പത്തിയും ഉപയോഗിച്ച് തേച്ചുരയ്ക്കുക. ശേഷം വെള്ളത്തില്‍ കഴുകാം.. ഏത് ഗന്ധവും പമ്പകടക്കും.
- അല്‍പം മൗത്ത് വാഷോ, ടൂത്ത്‌പേസ്റ്റോ കൈകളില്‍ പുരട്ടുക. നല്ലപോലെ ഉരയ്ക്കുക. അല്‍പ സമയത്തിന് ശേഷം കഴുകി കളയാം.
- വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ഗന്ധം കൈകളില്‍ നിന്ന് പോകാനുള്ള സൂത്രവിദ്യയാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്പൂണ്‍ എടുത്ത് കൈകളില്‍ ഉരുട്ടുക. വെണ്ണ കടയുന്നതുപോലെയാണ് കൈകളില്‍ സ്പൂണ്‍ വച്ച് ഉരുട്ടേണ്ടത്. ശേഷം പൈപ്പിന്‍ ചുവട്ടില്‍ വച്ചും ഇത്തരത്തില്‍ ചെയ്യുക. കയ്യിലെ ഗന്ധം പോകുന്നത് വരെ ഇതുതുടരാം.
- ചെറുനാരങ്ങാ നീര് കൈകളില്‍ പുരട്ടി അല്‍പസമയത്തിന് ശേഷം കഴുകി കളഞ്ഞാലും ദുര്‍ഗന്ധം നീങ്ങും. അതുമല്ലെങ്കില്‍ ഒരു കഷ്ണം ചെറുനാരങ്ങയെടുത്ത് കൈകളില്‍ ഉരച്ചാലും മതി.
- വിനാഗിരി അല്‍പമെടുത്ത് കൈകളില്‍ പുരട്ടുക. കൈ ഡ്രൈ ആകുന്നതുവരെ കഴുകി കളയരുത്. വിനാഗിരി ഉണങ്ങിപ്പോകുന്നതിനൊപ്പം ദുര്‍ഗന്ധവും അപ്രത്യക്ഷമാകും.