ചെറുനാരങ്ങ സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ഘടകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുമ്പോൾ ആന്റി ഓക്സിഡന്റുകൾ രക്തചംക്രമണം കൂട്ടി ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും സമ്മാനിക്കുന്നു.
➤ തക്കാളിനീരിൽ നാരങ്ങാ നീര് ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ പാടുകളകന്ന് മുഖം സുന്ദരമാവും.
➤ ബെഡ്കോഫിക്ക് പകരം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് അൽപ്പം തേനും ചേർത്ത് കഴിക്കുന്നത് വണ്ണം കുറയാനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായകമാണ്.
➤ നാരങ്ങാ നീര് ഹെയർകണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു പതിവായി തലയിൽ തേച്ചാൽ താരൻ അകലും. ഹെന്നയുമായി യോജിപ്പിച്ച് തേച്ചാൽ മുടിക്ക് കരുത്തും തിളക്കവും ലഭിക്കും.