മുഖക്കുരു പോയാലും മുഖക്കുരുവിൻറെ പാടുകൾ മാറാൻ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാട് അധികമാവുകയും ചെയ്യും.
ഇത്തരത്തിലുള്ള മുഖത്തെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴിതാ മുഖക്കുരുവിൻറെ പാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് താഴെ പറയുന്നത്.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കടലമാവ്, അര ടീസ്പൂൺ പാൽ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്ബോൾ കഴുകുക. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിൻറെ പാടുകൾ മാറാൻ സഹായിക്കും.
ഒരു ടീസ്പൂൺ തേൻ, അര ടീസ്പൂൺ നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിൻറെ പാടുകൾ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാൽ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവർക്കും അറിയാം. കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി ഒരു പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.