മുഖത്തെ കറുത്ത പാടുകൾഉറക്കം കെടുത്തുന്നുവോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

Advertisement

സൗന്ദര്യത്തെ ഹനിയ്ക്കുന്ന ഘടകങ്ങൾ പലതാണ്. നല്ല ചർമത്തിന് തടസമായി നിൽക്കുന്ന ഘടകങ്ങൾ പലതുമുണ്ട്. ഇതിൽ പെടുന്ന ഒന്നാണ് മുഖത്ത് വരുന്ന കറുത്ത പാടുകൾ. പലർക്കുമുണ്ടാകുന്ന പ്രശ്‌നമാണിത്. മുഖത്തെ കറുത്ത പാടുകൾക്ക് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇതിൽ ഒന്നാണ് ഉലുവാ-തൈര് പ്രയോഗം. ഇതെക്കുറിച്ചറിയൂ.
ഉലുവ
ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഉലുവ. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇത് പ്രമേഹം പോലുളള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്. മുടിയിലെ പല പ്രശ്‌നങ്ങൾക്കു പറ്റി ഒരു മരുന്നു കൂടിയാണ് ഉലുവ. ഇതല്ലാതെ ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങൾക്കും മരുന്നായി ഉലുവ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ.

തൈര്
ചർമം മിനുസവും തിളക്കവുമുള്ളതാകാൻ തൈര് സഹായിക്കും. തൈരിൽ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. സെബം ഉൽപാദനത്തെ നിയന്ത്രിയ്ക്കുന്നതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചർമം വരണ്ടുപോകാതെ ചർമത്തിന്റെ ഫ്രഷ്‌നസ് നില നിർത്തി സംരക്ഷിയ്ക്കുന്നു. തൈരിന് മൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.

​ഈ പേസ്റ്റ്
ഈ പേസ്റ്റ് തയ്യാറാക്കാനായി ഉലുവാ കുതിർത്തത് അരയ്ക്കുക. ഇതിൽ തൈര് കലർത്താം. ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല. അടുപ്പിച്ച് ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾക്കുള്ള നല്ലൊരു പരിഹാരമാണ് .മുഖത്തുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ഇത്. പ്രത്യേകിച്ചും ചർമ സുഷിരങ്ങൾ അടഞ്ഞുണ്ടാകുന്ന മുഖക്കുരു പ്രശ്‌നങ്ങൾ. ഇതു നല്ലൊരു ക്ലെൻസറായി പ്രവർത്തിയ്ക്കുന്നു.

ഉലുവാ-തൈര്‌ പേസ്റ്റ്
മുഖത്തിന് തിളക്കം നൽകാനും മൃദുത്വം നൽകാനുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണിത്. പലരേയും അലട്ടുന്ന ചർമ പ്രശ്‌നമാണിത്. ചർമത്തിന് ചെറുപ്പം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഉലുവാ-തൈര്‌ പേസ്റ്റ്. ഇത് ഈ രീതിയിൽ ഉപയോഗിച്ചാൽ ഗുണം ലഭിയ്ക്കും. മുഖചർമം അയഞ്ഞ് തൂങ്ങാതെ സംരക്ഷിയ്ക്കാൻ ഇതേറെ നല്ലതാണ്.

Advertisement