മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തേൻ

Advertisement

ചർമ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേൻ ഉത്തമമാണ്.

തേൻ പതിവായി ഉപയോഗിച്ചാൽ ചർമ്മസൗന്ദര്യം പതിന്മടങ്ങായി വർദ്ധിക്കുമെന്നാണ് ആയുർവേദം പറയുന്നത്. ദിവസവും അൽപം തേനുപയോഗിച്ച്‌ മുഖം കഴുകുന്നത് ചർമ്മത്തെ മൃദുവാക്കാനും മുഖത്തെ കറുത്ത പാടുകൾ അകലാനും സഹായിക്കും.

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ പോകാൻ തേനും കറുവപ്പട്ട പൊടിയും ചേർത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളിൽ പുരട്ടാം. രാത്രിയിൽ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തിൽ മുഖം കഴുകുകയാണ് വേണ്ടത്. ചെറുതേൻ പതിവായി ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളുടെ മാർദ്ദവം വർദ്ധിപ്പിക്കും.

തേൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകൾ അകറ്റും. മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ രണ്ടു സ്പൂൺ തേൻ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേർത്ത് മുഖത്തും പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം.