നവജാത ശിശു മരിച്ച നിലയില്‍

Advertisement

അഞ്ചല്‍: മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. തടിക്കാട് പോങ്ങുംമുകള്‍ ചരുവിള വീട്ടില്‍ റഫീക്ക്-നൗഫി ദമ്പതികളുടെ മകള്‍ ഹൈറയാണ് മരിച്ചത്. രാത്രിയില്‍ കുട്ടി മുലപ്പാല്‍ കുടിച്ച ശേഷം ഉറങ്ങുകയുണ്ടായി. പുലര്‍ച്ചെ ഉണര്‍ന്ന മാതാവ് കുട്ടിയെ എടുത്തപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
അഞ്ചല്‍ പോലീസെത്തി നിയമ നടപടിയെടുത്ത ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വൈകിട്ട് നാല് മണിയോടെ തടിക്കാട് മുസ്ലീം ജമാഅത്തില്‍ സംസ്‌കരിച്ചു.

Advertisement