ശാസ്താംകോട്ട :
റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം ഉള്ള പൈപ്പ് റോഡിന്റെ സ്ഥിതി പരമ ദയനീയം ആണ്. റെയിൽവേ സ്റ്റേഷൻ മുതൽ പടിഞ്ഞാറ് തണൽ ജംഗ്ഷൻ വരെ അഞ്ഞൂറ്റി പത്തു മീറ്റർ റോഡ് ഇളക്കി ടാർ ചെയ്യുകയും, കൂടാതെ വശങ്ങളിൽ അരമീറ്റർ കോൺക്രീറ്റ് ചെയ്യണമെന്നുമാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എന്നാൽ നാളിതുവരെയായി
ഉടനെ ആകും , ഉടനെ ആകുന്നു എന്നുള്ള പതിവ് പല്ലവി അല്ലാതെ റോഡ് പണി ഒന്നും ആയിട്ടില്ല. ആഴ്ചയിൽ ഉദ്യോഗസ്ഥർ വന്നു അളന്നു കൊണ്ട് പോകുക എന്നുള്ളത് ഒരു പതിവ് പരിപാടി മാത്രമായി. ചില വാർഡ് മെമ്പർമാർ അവരുടെ വീടുകൾ സ്ഥിതി ചെയ്യുന്നിടത്തു പൈപ്പ് റോഡ് ടാർ ചെയ്തു വൃത്തി ആക്കി. രാവിലെ നാലു മണിമുതൽ ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്കു സ്റ്റോപ്പ് ഉള്ളത് ആണ്. റെയിൽവേ സ്റ്റേഷനിൽ വരാൻ വേണ്ടി ഈ പൈപ്പ് റോഡിനെ പന്മന വരെ ഉള്ള യാത്രക്കാർ ആശ്രയിക്കുന്നു. ഓട്ടോറിക്ഷ പോലും ഈ വഴി വരില്ല. ഇളകി കിടക്കുന്ന റോഡിൽ നിത്യവും അപകടങ്ങൾ പതിവ് ആണ്. നാട്ടുകാർ നിവേദനങ്ങൾ നൽകി മടുത്തു. ഇനിയും അധികാരികൾ കണ്ണ് തുറന്നില്ല എങ്കിൽ ഈ റോഡിന്റെ പണിയേ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ ഓഫിസിൻ്റെ പടിക്കൽ പ്രദേശ വാസികളെയും ട്രെയിൻ യാത്രക്കാരെയും സംഘടിപ്പിച്ച് സമരത്തിനിറങ്ങുമെന്ന് തണൽ സൗഹൃദ വേദി ചെയർമാൻ ബിനോയ് ജോർജ്, നിഷാന്ത് ദേവാദസ്,
സന്ധ്യ രാധാകൃഷ്ണൻ,
സുബി സജിത്ത്, ബാബു കളത്തിൽ ,അനുപ്ചന്ദ്രൻ, ഉണ്ണി പള്ളിയാടിയിൽ,സാജു ചാക്കോ,ജിജോ ജോൺ എന്നിവർ അറിയിച്ചു.