സ്‌റ്റെലിഷ് ലുക്കില്‍ നരേന്ദ്രമോദി ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍

Advertisement

ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജംഗിള്‍ സഫാരി നടത്തി. ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ വാര്‍ഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതായിരുന്നു മോദി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ലാഷ് ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നരേന്ദ്ര മോദിയുടെ സഫാരി വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബന്ദിപുര്‍ കടുവസംരക്ഷണപരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും. കടുവ സംരക്ഷണത്തില്‍ സര്‍ക്കാര്‍നയം വ്യക്തമാക്കുന്ന ‘അമൃത് കാല്‍’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും.

Advertisement