വാർത്താനോട്ടം
2023 ജൂലൈ 15 ശനി
BREAKING NEWS
👉മണൽ മാഫിയ ബന്ധം: കണ്ണൂരിൽ 7 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു
👉 കൈവെട്ട് കേസ്: തനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സർക്കാരിനെന്ന് പ്രൊഫ: ടി ജെ ജോസഫ്
👉ഏക സിവിൽ കോഡ്: സി പി എം സെമിനാർ ഇന്ന് വൈകി 4 ന് കോഴിക്കോട്
👉കോഴിക്കോട് സി പി എം സെമിനാർ: ഇ പി ജയരാജൻ പങ്കെടുക്കില്ല തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ യുടെ സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിക്കും.
👉മുഖ്യമന്ത്രിക്കെ തിരെ എച്ച് ആർ ഡി എസ് പരാതി നിൽകി.
👉 പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവം വനം വകുപ്പിനെതിരെ ആനപ്രമികൾ
👉കെ എസ് ആർ റ്റി സി ആദ്യ ഗഡു ശബളം ഇന്നലെ രാത്രി വിതരണം ചെയ്തു. രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണ്.
👉തൃശൂരിൽ ആനയെ കൊന്ന് കൊമ്പ് എടുത്ത സംഭവം: അറസ്റ്റിലായ അഖിൽ രണ്ട് കൂട്ടുപ്രതികളുടെ പേര് വെളിപ്പെടുത്തി; വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി.
👉 ദില്ലിയിൽ ഇന്ന് യെല്ലോ അലർട്ട്; യമുനയിലെ ജലനിരപ്പ് താഴുന്നു.
👉 ചന്ദ്രയാൻ – 3 ഭൂമിയുടെ ഭ്രമണപഥത്തിൽ
👉തൃശൂരിൽ കത്തികാട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: അന്യസംസ്ഥാനക്കാരനായ പ്രതി നന്ദിക്കര ഭാഗത്തുണ്ടെന്ന് സംശയം
കേരളീയം
🙏സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് തോമസിനെ സിപിഎം ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തു. കര്‍ഷസംഘം ഭാരവാഹിത്വത്തില്‍നിന്നും ഒഴിവാക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശയിലാണ് നടപടി.
🙏കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കമ്മീഷന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി. അഞ്ചു രൂപ നിരക്കില്‍ പത്തുമാസത്തെ കമ്മീഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
🙏മണല്‍ മാഫിയയെ സഹായിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാര്‍ അടക്കം ഏഴു പോലീസുകാരെ പിരിച്ചുവിട്ടു. എഎസ്ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി (കണ്ണൂര്‍ റൂറല്‍), സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ. നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ. ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം. അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വി.എ. ഷെജീര്‍ (കണ്ണൂര്‍ റൂറല്‍), ബി. ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ്
പിരിച്ചുവിട്ടത്.
🙏ഏക വ്യക്തി നിയമത്തില്‍ പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ചകൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് ഈ മാസം 28 വരെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്നു നിയമ കമ്മീഷന്‍ ഉത്തരവിറക്കിയത്.
🙏ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. ട്രേഡ് സെന്ററില്‍ വൈകുന്നേരം നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
🙏ഏക സിവില്‍ കോഡിനെതിരേ സിപിഎം ഇന്നു സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രതിനിധിയായി അരയക്കണ്ടി സന്തോഷ് പങ്കെടുക്കും. ബില്ലിന്റെ കരട് വരുന്നതിനു മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
🙏കെ. റെയിലിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ തീരുമാനത്തിനു തിടുക്കം വേണ്ടെന്നു സി.പി.എം. എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ മതി. കെ റെയിലിന്റെ പദ്ധതി അപ്പാടെ മാറ്റണമെന്നാണു ശ്രീധരന്റെ നിര്‍ദേശം. വേഗയാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട്.
🙏കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പു കണ്ടെത്തി. മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.
🙏മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു നവതി. മലയാളത്തെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കഥാകാരനാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു.
🙏അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21 ന് എറണാകുളം സി.ബി.ഐ സ്പെഷ്യല്‍ കോടതി പരിഗണിക്കും. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
🙏തൃശൂര്‍ വാഴക്കോട് റബര്‍തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ സംഭവത്തില്‍ നാലു പേര്‍കൂടി കസ്റ്റഡിയില്‍. കുഴിച്ചിടാന്‍ ജെസിബിയുമായെത്തിയ രണ്ടു പേര്‍ അടക്കമുള്ളവരാണു പിടിയിലായത്. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് ഗോവയിലേക്കു കടന്നു. ഇയാളുടെ ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയാണ്.
🙏തൊഴില്‍ തട്ടിപ്പു കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. എളംകുളം സ്വദേശി സതീഷ് ചന്ദ്രന്‍ (66), നാദാപുരം സ്വദേശി മൈമൂദ് എന്ന സലീം (50), പെരുമാനൂര്‍ സ്വദേശി ബിജു (48) എന്നിവരാണു പിടിയിലായത്. കൊച്ചി മെട്രോ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി രണ്ടുകോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.
🙏വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റു നല്‍കിയ എംകോം പ്രവേശനം നേടിയെന്ന കേസില്‍ എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
🙏സര്‍ക്കാര്‍ ജോലിക്കാര്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും ജോലി ചെയ്യുമ്പോള്‍ 205 ദിവസം ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ ശമ്പളത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ 64 ശതമാനവും സ്‌കൂള്‍ – കോളജ് അധ്യാപകര്‍ക്കാണ്. പഠന നിലവാരം ഉയര്‍ത്താന്‍ ഓള്‍ പാസ് നിര്‍ത്തലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
🙏സ്വാതന്ത്ര്യസമര സേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ. ഗംഗാധരപണിക്കര്‍ അന്തരിച്ചു. 102 വയസായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
🙏മുന്‍കൂര്‍ നോട്ടീസ് നല്‍കി വിശദീകരണം കേള്‍ക്കാതെ അറസ്റ്റ് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തനിക്കെതിരെ 107 ഓളം എഫ്ഐആര്‍ തന്റെ പക്കലുണ്ടെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുവെന്നും ഷാജന്‍ ചൂണ്ടിക്കാട്ടി.
🙏ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്കു പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കളക്ടറുടെ നിര്‍ദ്ദേശം. എസ് ബി ഐയുടെ സ്വന്തം ചെലവില്‍ വേണം പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ വ്യക്തമാക്കി.
🙏തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ബിയര്‍കുപ്പി പൊട്ടിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുമായി യുവാവ് കടന്നുകളഞ്ഞു.
ചത്തീസ്ഗഡില്‍നിന്നു വന്നവരാണ് ഇരുവരും.
🙏പാലക്കാട് അട്ടപ്പാടിയില്‍ മദ്യം കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ എക്സൈസുകാര്‍ മര്‍ദ്ദിച്ചു. നായ്ക്കര്‍പാടി സ്വദേശി നാഗരാജിനെയാണ് മര്‍ദ്ദിച്ചത്. കര്‍ണപടം തകര്‍ന്ന നിലയിലായ ഇയാളെ ചികിത്സക്കായി
ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏വഴിവിളക്കു തെളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അസിസ്റ്റന്റ് എന്‍ജിനിയറെ ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മര്‍ദിച്ചു. എന്‍ജിനിയര്‍ എസ്. ബോണിയെ മര്‍ദിച്ചതിന് കെ.ബി. ജയമോഹനെതിരേ കേസെടുത്തു.
🙏മണ്ണാര്‍ക്കാട് 12 വയസുള്ള ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വര്‍ഷം കഠിനതടവു ശിക്ഷ. 35 കാരനായ ഹംസക്ക് 2,11,000 രൂപ പിഴയും പട്ടാമ്പി കോടതി ശിക്ഷിച്ചിട്ടുണ്ട്.
ദേശീയം
🙏ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ മൂന്ന് ഭ്രമണപഥത്തില്‍. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു വിക്ഷേപിച്ച ചാന്ദ്രയാന്‍ ഭൂമിയുടെ ആകര്‍ണവലയം ഭേദിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും. ഘട്ടംഘട്ടമായി 40 ദിവസത്തെ കുതിപ്പിനുശേഷം ചന്ദ്രയാനിലെ ലാന്‍ഡര്‍ ഓഗസ്റ്റ് 23 നാണ് ചന്ദ്രനില്‍ ഇറങ്ങുക.
🙏മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സര്‍ക്കാരിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ വിഭാഗം എന്‍സിപിയിലെ എട്ട് എംഎല്‍എമാര്‍ക്കു മന്ത്രിസ്ഥാനം. അജിത് പവാറിനു ധനകാര്യമാണു നല്‍കിയിരിക്കുന്നത്.
🙏തക്കാളി കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ വിറ്റുതുടങ്ങി. ഡല്‍ഹി, ലഖ്‌നൗ, പാറ്റ്‌ന തുടങ്ങിയ വന്‍നഗരങ്ങളില്‍ കിലോയ്ക്ക് 90 രൂപയ്ക്കാണു തക്കാളി വില്‍ക്കുന്നത്. ഒരാള്‍ക്ക് രണ്ടു കിലോ തക്കാളി മാത്രമേ ലഭിക്കൂ. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സംഭരിച്ച തക്കാളിയാണു വിതരണംചെയ്യുന്നത്.
🙏ചാന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.
🙏സര്‍ക്കാര്‍ ജോലിക്കു കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴുനാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെന്തില്‍ ബാലാജി നിയമത്തിനു വിധേയനാണെന്നു കോടതി അഭിപ്രായപ്പെട്ടു.
അന്തർദേശീയം
🙏പ്രതിരോധ, ആണവ രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. നാവിക സേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
കായികം
🙏ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹര്‍മന്‍ പ്രീത് കൗറും നയിക്കും. ടി20 ഫോര്‍മാറ്റിലള്ള മത്സരങ്ങള്‍ക്കായുള്ള പുരുഷ- വനിത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ അഭിമാന താരം മിന്നുമണി വനിതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
🙏വെസ്റ്റിന്‍ഡീസനെതി
രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ മുട്ടു കുത്തിച്ചത്.
🙏 ഒന്നാമിന്നിംഗ്സ് 421 ന് 5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ വെസ്റ്റിന്‍ഡീസിനെ രണ്ടാമിന്നിംഗ്സില്‍ 130 റണ്‍സിന് പുറത്താക്കിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്സില്‍ 7 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ് വെസ്റ്റിന്‍ഡീസ് പടയെ നിരായുധരാക്കി തകര്‍ത്തു കളഞ്ഞത്.
🙏 ഒന്നാമിന്നിംഗ്സില്‍ 171 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റേയും 76 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
🙏നാളെ നടക്കുന്ന വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ സെര്‍ബിയന്‍ താരമായ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍ക്കരാസുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലില്‍ ഇറ്റലിയുടെ യാന്നിക് സിന്നറെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോ ഒമ്പതാം വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്.
🙏ജോക്കോയുടെ 35-ാംഗ്രാന്‍സ്ലാം ഫൈനലാണിത്. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചാണ് അല്‍ക്കരാസ് ഫൈനലിലെത്തിയത്.
🙏ഇന്ന് നടക്കുന്ന വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ ചെക്ക് താരമായ മാര്‍ക്കെറ്റാ വോന്‍ഡ്രോസോവ ടുണീഷ്യന്‍ താരമായ ഓണ്‍സ് യാബിറുമായി ഏറ്റുമുട്ടും.