വാർത്താനോട്ടം
2023 ജൂലൈ 19 ബുധൻ
BREAKING NEWS
👉അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ജനസാഗരം. കണ്ണീരണിഞ്ഞ് കേരളം
👉 നഗരവീഥികൾ അന്തിമ യാത്രാമൊഴിചൊല്ലി ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര
കേശവദാസപുരം പിന്നിടുന്നു.
👉 വിലാപയാത്ര, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ,ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ ,പന്തളം ,ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, വഴി കോട്ടയത്തേക്ക്
👉 കോട്ടയത്ത് ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി,
👉 തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.
👉കായംങ്കുളത്ത് ഡിവൈഎഫ്ഐ നേതാവ് അമ്പാടിയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘം
കേരളീയം
🙏ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര കടന്നു പോകുന്ന എംസി റോഡില്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം.
🙏കോട്ടയത്തു ഗതാഗത നിയന്ത്രണമുള്ള മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി. അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹവുമായുള്ള വാഹനം കോട്ടയത്തേക്കു പോകുന്നത്.
🙏ഉറ്റസുഹൃത്തായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്തുപിടിച്ച് വിതുമ്പി. മകളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും ആന്റണി വിതുമ്പി.
🙏നിയമന ശുപാര്‍ശാ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുമെന്നു കേരള പി.എസ്.സി. തപാല്‍ മാര്‍വും നിയമന ശുപാര്‍ശകള്‍ അയക്കുന്നതു തുടരും. ഒ.ടി.പി സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍നിന്നു നിയമന ശുപാര്‍ശ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
🙏കേരളത്തിനു വീണ്ടും മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത.
🙏പാലക്കാട് ജില്ലയില്‍ സിപിഐയില്‍ അച്ചടക്ക നടപടി. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
🙏വ്യാജ പാസ്പോര്‍ട്ട് തയാറാക്കി ശ്രീലങ്കയിലേക്കു കടക്കാന്‍ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂര്‍ ബര്‍വയാണ് (22) പിടിയിലായത്. ഒരു വര്‍ഷം മുമ്പ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു.
🙏കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകന്‍ അമ്പാടിയെയാണു കൊലപ്പെടുത്തിയത്.
🙏ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു.
🙏തൃശൂര്‍ മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിറ്റെന്ന കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. രണ്ടാം പ്രതി വി പി ബൈജുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
🙏പാലക്കാട് ചാലിശേരി സെന്ററില്‍ അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് (45) മരിച്ചത്.
ദേശീയം
🙏ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അംഗീകരിച്ചു. ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്നാണ് പൂര്‍ണ രൂപം. രാഹുല്‍ഗാന്ധിയാണ് പേരു നിര്‍ദേശിച്ചത്.
🙏ജാതി സെന്‍സസ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നാശത്തില്‍നിന്നും കലാപത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ‘ഇന്ത്യ’ വരുമെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാന്‍ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാണമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
🙏മുംബൈയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വെളിപെടുത്തി.
🙏പരസ്പരം തമ്മിലടിക്കുന്നവരാണ് പ്രതിപക്ഷത്തു ഐക്യമുണ്ടാക്കുന്നതെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മര്‍ദമാണ്. കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബംഗളൂരുവില്‍ യോഗം ചേരുന്നത്.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ടു നേടി എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. 38 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
🙏തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.
🙏ചന്ദ്രയാന്‍ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം നാളെ വൈകുന്നേരം രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയര്‍ത്തലുകളാണ് ഇനി ബാക്കിയുള്ളത്. അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്നു ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിലെത്തും.
🙏കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിക്കു മടങ്ങിയ വിമാനമാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിലത്തിറക്കിയത്.
🙏ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനു രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം. റോസ് അവന്യൂ കോടതിയാണു ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
🙏തമിഴ്നാട്ടിലെ സംസ്ഥാനപാത ടെന്‍ഡറിലെ അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
🙏ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ രണ്ടു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ശംഖും സ്വര്‍ണ ആമയുടെ വിഗ്രഹവും സമര്‍പ്പിച്ചു. തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വര്‍ണ അഭിഷേക ശങ്കം സമ്മാനിക്കുകയും ചെയ്തു.
കായികം
🙏ലിയോണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റിന് ഏകദേശം 90 ലക്ഷം രൂപ. ക്രൂസ് അസൂലിനെതിരായ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനായി റെക്കോര്‍ഡ് വിലയെന്ന് റിപ്പോര്‍ട്ടുകള്‍.
🙏എന്നാല്‍ വിഐപി സീറ്റുകള്‍ക്കായാണ് ഈ തുകയെന്നും മത്സരം കാണാനുള്ള സാധാരണ ടിക്കറ്റുകള്‍ ഇപ്പോഴും ഏകദേശം 40000 രൂപക്ക് ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.