പൊതുവിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങൾ സംവരണ തത്വം പാലിച്ച് നടത്തണം

Advertisement

കുന്നത്തൂർ :
പൊതുവിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങൾ സംവരണ തത്വം പാലിച്ച് നടത്തണമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി കൊല്ലം ജില്ലാ കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ സ്കൂളുകളിൽ പി.ടി.എകൾ വഴി താൽക്കാലിക നിയമനം നടത്തി ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുമ്പോൾ സംവരണ വിഭാഗക്കാഗത്തിലെ അർഹരായ സാധാരണക്കാർ പിൻതള്ളപ്പെടുകയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന അനേകായിരങ്ങൾ വഞ്ചിക്കപ്പെടുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരും.

സിനിമാപറമ്പ് കേരള സിദ്ധനർ സർവ്വീസ് ഹെഡ് ഓഫിസീൽ ചേർന്ന ജില്ലാ കൺവൻഷനിൽ പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻ്റ് ഐ.ബാബു കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ജി.സോമരാജൻ,സമിതി ട്രഷറർ എൻ. രാഘവൻ കെ.പി.എം എസ് .സംസ്ഥാന ട്രഷറർ ജി. സുരേന്ദ്രൻ
എന്നിവർ പ്രസംഗിച്ചു.

ജി.ഗോപകുമാർ ,
പ്രസിഡൻ്റ് (കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റ)
ജി. ശശി വൈസ് പ്രസി ഡൻ്റ്( കേരളാ സാംബവർസൊസൈററി ) സി. പുഷ്പാംഗദൻ സെക്രട്ടറി (കെ.പി.എം.എസ് ) രാജേന്ദ്ര ബാബു – ട്രഷർ (ഭാരതീയവേലൻ സൊസൈറ്റി) എന്നിവരെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement