തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശാ വർക്കേഴ്സ് നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ‘കൂടെയുണ്ട് ഞങ്ങളും’ എന്ന ബാനറിൽ ഐക്യ ദാർഢ്യ മാർച്ച് സംഘടിപ്പിച്ച് സമര വേദിയിലെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി ജെ മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. സമര സമിതി നേതാക്കളായ ബിന്ദു, മിനി, വി കെ സദാനന്ദൻ, സംസ്ഥാന സെക്രട്ടറി കൈരളി ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ദീപാ ഹിജ്നെസ്സ്, സെക്രട്ടറി തെന്നൂർ ശിഹാബ്, എം എസ് നായർ, ഡി എസ് വിജയൻ, അശോകൻ, ഷൈലജ കോവളം, സാബിർ, തുളസി കാച്ചാണി എന്നിവർ പ്രസംഗിച്ചു.