തിരുവനന്തപുരം: മലയാള നാടിന് മറക്കാനാവാത്ത പുരോഗമനത്തിന്റെ പുതുയുഗം സമ്മാനി ച്ച പ്രവാസികളെ ഇന്നും അവഗണിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര-കേരള സർക്കാരുകൾ ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി.
കേരള പ്രദേശ പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കേന്ദ്ര-കേരള ബജറ്റുകളിൽ പ്രവാസികളെ തഴഞ്ഞതിനെതിരെയും പ്രവാസികളുടെ നിരവധി ആവശ്യങ്ങൾ നിരത്തിയും സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച പ്രവാസി അവകാശ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യായമായ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്നവർക്ക് നേരെ മുഖം തിരിക്കുന്ന നിലപാടാണ് ഭരണകർത്താക്കൾക്കുള്ളതെന്ന് ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചുകൊണ്ട് അഡ്വ ടി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി ഐസക് തോമസ് അവകാശ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡണ്ട് പത്മാലയം മിനിലാൽ ധർണ്ണ വിളംബര പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി ടി ജെ മാത്യു പതിമൂന്നിന അവകാശ പത്രികാ സമർ പ്പണവും നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം നസീർ, സെക്രട്ടറി ഷൗക്കത്തലി, ജില്ല വൈസ് പ്രസിഡണ്ട് ദീപ ഹിജ്‌നസ്, óഅഹമ്മദലി, ശ്രീകണ്ഠൻ ആറ്റുകാൽ, നസറുദ്ദീൻ നാവായിക്കുളം, രമണൻ, സുനിൽ കുന്നുകുഴി, ശ്രീരംഗൻ, എം എസ് നായർ, റഷീദ് റാവുത്തർ, എസ് എ കെ തങ്ങൾ, വിൻസന്റ് അമരവിള, ലെനിൻ ഗോമസ്, അജീഷ് നാഥ്, തെന്നൂർ ശിഹാബ്, നിസാർ പള്ളിക്കുന്ന്, അശോകൻ എന്നിവർ പ്രസംഗിച്ചു.
മടങ്ങിവന്ന എല്ലാ പ്രവാസികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കി 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും നിരുപാധികം ക്ഷേമപെൻഷൻ നൽകുക പ്രവാസികളെ സാമ്പത്തിക സ്വാതന്ത്ര്യ സഹനപടന്മാരായി പരിഗണിച്ച് വിമുക്തഭടന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ നൽകുക പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് അവകാശങ്ങൾ പരിരക്ഷിക്കപ്പെടുന്നതിനും അവർ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ആയി റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രവാസി കോൺഗ്രസ് ധർണ്ണ നടത്തിയത്.