കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

Advertisement

കൊല്ലം. കൊല്ലത്ത് സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. എസ് എൻ കേളേജിന് സമീപത്തെ ശാരദാമഠം സിഎസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്.സംഭവത്തിൽ അന്വേഷണം തുടങ്ങി പോലീസ്.

രാവിലെ 8.30 ഓടെ പള്ളിയിലെ ജീവനക്കാർ കുടിവെള്ളപെപ്പ് ലൈനിൻ്റെ തകരാർ പരിശോധിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഒഴിഞ്ഞ സ്യൂട്ട് കണ്ടെത്തിയത്. പള്ളി ജീവനക്കാർ സ്യൂട്ട് കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തി.വിശദമായ ശാസ്ത്രീയ പരിശോധന നടത്തുമെന്നും ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്ത മാകുയെന്നും കമ്മീഷണർ പറഞ്ഞു

അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡിൽനിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാണെന്നാണു സൂചന. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലo ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here