കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്; ഒരാള്‍ പിടിയില്‍

Advertisement

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായത്. ഇയാളുടെ വിരലടയാളം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ബിപിസിഎല്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ രാത്രി ഈ ഭാഗത്തുകണ്ടെന്നാണ് ജീവനക്കാരന്റെ മൊഴി.
അതേസമയം, പെട്രോള്‍- ഡീസലിന്റെ സാന്നിധ്യം ബോഗിയില്‍ ഇല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനില്‍ കയറുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.