വിദ്യാർത്ഥിനിയെ ലഹരിനൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

Advertisement

കോഴിക്കോട്. താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരിനൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. താമരശേരി സ്വകാര്യ കോളജിലെ വിദ്യാർനിയാണ് പീഡനത്തിനിരായയത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.


താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെണ്കുട്ടി, കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെണ്കുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ്, കുട്ടി വീട്ടിലും എത്തിയില്ലെന്നറിഞ്ഞത്. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകി. തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കുട്ടിയെ കണ്ടെത്തുന്നത്. താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെണ്കുട്ടി.

വൈദ്യ പരിശോധനയിൽ പെണ്കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നാണ് സൂചന. കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.