ഒഡിഷ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കും

Advertisement

ഭുവനേശ്വർ: ട്രെയിൻ അപകടമുണ്ടായ ഒഡിഷയിലെ ബാലസോറിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടം നടന്ന സ്ഥലത്തേക്കാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുകയെന്ന് ​അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പിന്നീട് അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലേക്ക് പോകും.

ഇന്ന് ഗോവയിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഒഡിഷ ട്രെയിൻ ദുരന്തത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം വിളിച്ചിരുന്നു.