തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം.
വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമാ പ്രവേശനം കട്ടപ്പനയിലെ ഋത്വിക്റോഷന്ഷ ബിഗ്ബ്രദര്‍,നിഴല്‍,കേശു ഈ വീടിന്റെ നാഥന്, ചില്‍ഡ്രന്‍സ് പാര്‍ക്ക്,കുട്ടനാടന്‍ മാര്‍പ്പാപ്പ,എസ്കേപ്,സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ചാനലുകളിലെ കോമഡിപരിപാടികളിലൂടെയാണ് സുധി ഏറെ ശ്രദ്ധേയനായത്. ഭാര്യ രേണു. മക്കള്‍ രാഹുല്‍,ഋതുല്‍