വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിര്‍ണായക വെളിപ്പെടുത്തലുമായി കേരള വിസി

Advertisement

എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്സ്റ്റിയില്‍ പഠിച്ചത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. മാര്‍ച്ച് 2017ല്‍ ആണ് നിഖില്‍ പ്ലസ് ടു പാസാകുന്നത്. ജൂലൈ 2017ല്‍ അദ്ദേഹം കലിംഗയില്‍ വിദ്യാര്‍ഥിയായി എന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഒന്നും ഇല്ലല്ലോ? രണ്ടും റെഗുലര്‍ കോഴ്സുകള്‍ ആണ്. കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാകണം എന്നാണ് പ്രഥമ ദൃഷ്ട്യ തോന്നുന്നത് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കലിംഗ സര്‍വകലാശാലയോടും പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ നിന്ന് അവസാനത്തെ സെമസ്റ്റര്‍ വരെ പരീക്ഷയെഴുതിയിട്ടുണ്ട്. അറ്റന്റന്‍സ് ഇല്ലാതെ പരീക്ഷയെഴുതാന്‍ കഴിയില്ല. 2018-19 വര്‍ഷത്തിലാണ് നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നത്. 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷം പ്രതിവര്‍ഷ കോഴ്സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസില്‍ പാസായെന്നാണ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച രേഖ. എന്നാല്‍ ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല.- വിസി പറഞ്ഞു.

Advertisement