സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; സിനിമ നൻപകൽ, നടന്‍ മമ്മൂട്ടി; നടി: വിന്‍സി അലോഷ്യസ്‌

Advertisement

മികച്ച നടനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തി അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന നിമിഷം വരെ കുഞ്ചാക്കോ ബോബനുണ്ടായിരുന്നു.
മികച്ച നടിയായി വിന്‍സി അലോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം.

അവാര്‍ഡുകള്‍
പ്രത്യേക ജൂറി പുരസ്‌കാരം: കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ ലെ ലോപ്പസ് (അപ്പന്‍)

മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍
സ്വഭാവ നടന്‍: വി.പി. കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളയ്ക്ക)
ബാലതാരം: തന്മയ (വഴക്ക്), ഡാവിഞ്ചി (പല്ലോട്ടി 90 െകിഡ്‌സ്)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- പ്രത്യേക പുരസ്‌കാരം: ന്നാ താന്‍ കേസ് കൊട്
മികച്ച പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (പല്ലോട്ടി 90സ് കിഡ്‌സ്)
മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച സംഗീത സംവിധായകന്‍- എം ജയചന്ദ്രന്‍ ( 19ാം നൂറ്റാണ്ട്, ആയിഷ)
ഗായിക: മൃദുല വാര്യര്‍ (പത്തൊമ്പതാം നൂറ്റാണ്ട്)
വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക),
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – പോളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക), ഷോബി തിലകന്‍ (പത്തൊമ്പതാം നൂറ്റാണ്ട്)
നൃത്ത സംവിധാനം: ഷോബി പോള്‍രാജ് – തല്ലുമാല,
നവാഗത സംവിധായകന്‍ – ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
കുട്ടികളുടെ ചിത്രം : പല്ലോട്ടി 90 െകിഡ്‌സ്
വിഷ്വല്‍ ഇഫക്റ്റക്‌സ്: അനീഷ് ഡി, സുരേഷ് ഗോപാല്‍ (വഴക്ക്)
ട്രാന്‍സ് വിഭാഗങ്ങള്‍ – ശ്രുതി ശരണ്യം: ബി 32 – 44
സംവിധാനം: പ്രത്യേക പരാമര്‍ശം – വിശ്വജിത്ത് എസ്., രാരിഷ്
മികച്ച ചലച്ചിത്ര ലേഖനം: പുനസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍ (സി.എസ്. വെങ്കിടേശ്വരന്‍).
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 154 സിനിമകളാണ് മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികള്‍ കണ്ട് വിലയിരുത്തിയ 44 സിനിമകളാണ് രണ്ടാം ഘട്ടത്തില്‍ എത്തിയത്.