മഹാരാഷ്ട്രയിൽ എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് അപകടം. 14 തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം.
സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെയാണ് ദാരുണ സംഭവം. ഹൈവേയുടെ മൂന്നാം ഘട്ട നിർമാണത്തിനായി എത്തിച്ച ഗർഡർ ലോഞ്ചിങ് മെഷീനാണ് തകർന്നു വീണത്.