ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

Advertisement

പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൊലപാതകമായിരുന്നു ഷാരോണ്‍ വധക്കേസ്. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന ജാതകത്തിലെ ദോഷമകറ്റാന്‍ അമ്മാവനും അമ്മയും ചേര്‍ന്ന് ഗ്രീഷ്മയും ഷാരോണുമായുള്ള വിവാഹം നടത്തുകയായിരുന്നു. പിന്നീട് ഈ വിവാഹം ഒഴിയുന്നതിന് മൂവരും പദ്ധതിയിട്ട് കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 25ന് ഷാരോണ്‍ രാജ് മരിച്ചു. ഒക്ടോബര്‍ 30 ന് ഗ്രീഷ്മ പിടിയിലായി. 31ന് ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മ്മലന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Advertisement