കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ വധിച്ചു

Advertisement

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ലഷ്‌കര്‍ ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കയറുന്നതിനിടെ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ വധിച്ചത്.
കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. തുടക്കത്തില്‍ രണ്ടുപേരെയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൂന്ന് പേരെ കൂടിയുമാണ് വെടിവെച്ച് കൊന്നത്. ഇവര്‍ ലഷ്‌കര്‍ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.
നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു.

Advertisement