ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നത്തെ ഓസ്ട്രേലിയ-ന്യൂസിലാന്റ് മത്സരം. ഓസ്ട്രേലിയയുടെ 388 പിന്തുടര്‍ന്ന ന്യൂസിലാന്റ് അഞ്ച് റണ്‍സിനാണ് തോറ്റത്. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്റിന് 13 റണ്‍സേ നേടാനായുള്ളൂ. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വൈഡ് ബൗണ്ടറിയുള്‍പ്പെടെ ആദ്യ നാലു പന്തില്‍ 12 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ഹൈ ഫുള്‍ടോസായി വന്ന അഞ്ചാമത്തെ പന്തില്‍ നീഷം (39 പന്തില്‍ 58) റണ്ണൗട്ടായി. അവസാന പന്തില്‍ സിക്സര്‍ വേണമെന്നിരിക്കെ ലോക്കി ഫെര്‍ഗൂസന് റണ്ണെടുക്കാനായില്ല.
ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കുന്ന ട്രാവിസ് ഹെഡിന്റെ മിന്നല്‍ സെഞ്ചുറിയിലൂടെ 49.2 ഓവറില്‍ 388 റണ്‍സെടുത്ത ഓസീസിനെതിരെ ന്യൂസിലാന്റ് അതേ നാണയത്തിലാണ് തിരിച്ചടിച്ചത്. പരിക്കു കാരണം ഇതുവരെ കളിക്കാത്ത ഹെഡ് 25 പന്തില്‍ അര്‍ധ ശതകവും 59 പന്തില്‍ സെഞ്ചുറിയും തികച്ചു. ഏഴ് സിക്സറും 10 ബൗണ്ടറിയും സഹിതം 109 റണ്‍സ് നേടി. ഡേവിഡ് വാണറുമൊത്ത് (65 പന്തില്‍ 81) 19 ഓവറില്‍ ഓപണിംഗ് വിക്കറ്റില്‍ ഹെഡ് അടിച്ചെടുത്തത് 175 റണ്‍സായിരുന്നു. അതോടെ ഓസ്ട്രേലിയക്ക് 400 നടുത്തേക്ക് കുതിച്ചു.
ന്യൂസിലാന്റിനു വേണ്ടി ടൂര്‍ണമെന്റിലെ തന്റെ രണ്ടാമത്തെ സെഞ്ചുറിയിലൂടെ രചിന്‍ രവീന്ദ്രയും (89 പന്തില്‍ 116) ഡാരില്‍ മിച്ചല്‍ (51 പന്തില്‍ 54) നീഷം എന്നിവരുമാണ് പൊരുതിയത്.
ഓപണിംഗ് സ്ഥാനം ഹെഡിന് വിട്ടുകൊടുത്ത് വണ്‍ ഡൗണായി വന്ന മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 36), കഴിഞ്ഞ കളിയില്‍ 40 പന്തില്‍ സെഞ്ചുറിയടിച്ച ഗ്ലെന്‍ മാക്സ്വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (14 പന്തില്‍ 37) എന്നിവരും ഓസീസിന്റെ ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഗ്ലെന്‍ ഫിലിപ്സ് (100373) ഒഴികെ എല്ലാവരും എട്ടിനു മേല്‍ ശരാശരിയില്‍ റണ്‍സ് വഴങ്ങി. ആദ്യമായി പ്ലേയിംഗ് ഇവനില്‍ സ്ഥാനം നേടിയ ജിമ്മി നീഷം രണ്ടോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു.
77 പന്തില്‍ സെഞ്ചുറി തികച്ച രചിന്‍ രവീന്ദ്രയാണ് കിവീസിന്റെ ആക്രമണം നയിച്ചത്. രചിന്റെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. കന്നി സെഞ്ചുറി ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലായിരുന്നു. ഡാരില്‍ മിച്ചല്‍ (51 പന്തില്‍ 54) അര്‍ധ ശതകം നേടിയതോടെ 39 ഓവറില്‍ കിവീസ് അഞ്ചിന് 284 ലെത്തി. അവസാന 11 ഓവറില്‍ 105 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍.
Home News Breaking News പടിക്കല്‍ കലമുടച്ച് ന്യൂസിലന്റ്… ക്ലാസിക് പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് അഞ്ച് റണ്‍സ് വിജയം