കളമശേരിയിലെ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.രാജന്‍, പി. രാജീവ്, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്ദര്‍ശനം. രാവിലെ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലെത്തിയത്. ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചു.
Home News Breaking News കളമശേരിയിലെ സ്ഫോടനം; സംഭവ സ്ഥലത്തും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു