മോദിയും അമിത്ഷായും രണ്ടും മൂന്നും സ്ഥാനങ്ങളിലായപ്പോൾ ഒന്നാം സ്ഥാനത്ത് അദാനി, രാഹുൽ

Advertisement

ന്യൂഡെല്‍ഹി. ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് രാഹുൽഗാന്ധി.ചോർത്തുന്നത് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണെന്ന് രാഹുൽ തുറന്നടിച്ചു.ഫോൺ ചോർത്തൽ അദാനിക്ക്‌ വേണ്ടിയെന്നും വിമർശനം.

ആപ്പിളിന്റെ സന്ദേശം വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ രാഹുൽ ഗാന്ധി,പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോൺ ചോർത്തുന്നത് അദാനിക്കുവേണ്ടിയാണെന്ന് രൂക്ഷമായി വിമർശിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയും അമിത്ഷായും രണ്ടും മൂന്നും സ്ഥാനങ്ങളിലായപ്പോൾ ഒന്നാം സ്ഥാനത്ത് അദാനിയായെന്ന് രാഹുൽ പരിഹസിച്ചു.ഇന്ത്യ എന്ന ആശയത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ
ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂവെന്ന് രാഹുൽ

പെഗാസസിന് പിന്നാലെയുള്ള ഫോൺ ചോർത്തൽ കേന്ദ്രസർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ ആണ് നീക്കം