ജനിതക വിവരങ്ങള്‍- ഫോറന്‍സിക് സയന്‍സ്, വഴിത്തിരിവായി പുതിയ ഡിഎന്‍എ അനലൈസര്‍

Advertisement

കൊല്ലം. പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡൻറു മായ ഡോ.സൈനുദ്ദിൻ പട്ടാഴി കണ്ടുപിടിച്ചു രൂപകല്പന ചെയ്ത കോംപാക്ട് ഡി.എൻ.എ അനലൈസറിന് ഭാരത സർക്കാരിന്റെ പേറ്റൻഡ് ലഭിച്ചു.

ജനിതക വിവരങ്ങളെല്ലാം ഒളിഞ്ഞിരിക്കുന്ന ഡി.എൻ.എയിലെ വിവിധ ക്രമീകരണങ്ങളുടെ കൃത്യത. പ്രവർത്തനം, ഘടന എന്നിവയുടെ കൃത്യമായ വിവരങ്ങൾ (ജീ നോമിക്സ്) മനസിലാക്കാൻ വളരെ വേഗം സാധിക്കുമെന്നതാണ് ഇ തിന്റെ പ്രത്യേകത.ലാബുകളിൽ 3 മുതൽ 9 ആഴ്ച വരെ സമയമെടുക്കു മ്പോൾ വെറും 30 മിനുട്ടു മുതൽ ഒരു മണിക്കൂർ കൊണ്ട് കോംപാക്ട് ഡി.എൻ.എ അനലൈസറിൽ വിവരങ്ങൾ അറിയാൻ സാധിക്കും.

ബാക്ടീരിയ, വൈറസ് എന്നിവയുടെ മനുഷ്യ ശരീരത്തിലെ സാന്നിദ്ധ്യം വിശകലനം,ഫോറൻസിക് മേഖലകളിലെ ഉപയോഗം,പിതൃത്വം തെളിയിക്കൽ. പരിസ്ഥിതി നീരീക്ഷണം, ഭക്ഷ്യ സുരക്ഷാ നിരീക്ഷണം, ആന്റിബയോട്ടിക് പ്രതിരോധ നിരീക്ഷണം, ഹാപ് ലോടൈപ്പ് പഠനങ്ങൾ, അപകടങ്ങൾ വന്നാൽ വ്യക്തികളെ തിരിച്ചറിയൽ, ഫോസിലുകൾ വെച്ച് പരിണാമശൃംഖലയിലെ വിട്ടുപോയ കണ്ണികൾ കുട്ടിച്ചേർക്കൽ, സസ്യജനിതക സീക്വൻസിംഗ് എന്നിവ യ്ക്കെല്ലാം കോംപാക്ട് ഡി.എൻ.എ അനലൈസർ പ്രയോജനപ്പെടുത്താം. 95.5 ശതമാനമാണ് പരിശോധനകൃത്യത. എല്ലാ സ്ഥലങ്ങളിലും ഏതുസമയത്തും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ലാബുകളിൽ ഉപയോഗിക്കുന്ന ഡി.എൻ.എ അനലൈസറി 9 മുതൽ 15 ലക്ഷം വരെ വില വരുമ്പോൾ കോംപാക്ട് ഡി.എൻ. എ അനലൈസർ 3.5 ലക്ഷത്തിന് നിർമ്മിക്കാൻ സാധിക്കും. സാധാരണലാബുകളിൽ ഡി.എൻ.എ വിശകലനം ചെയ്ത റിപ്പോർട്ട് കിട്ടാൻ ഏകദേശം 25,000 രൂപ വേണ്ടിവരുമ്പോൾ കോംപാക്ട് ഡി. എൻ.എ അനലൈസർ ഉപയോ ഗിച്ച് 4000 രൂപയ്ക്ക്ടെസ്റ്റ് ഫലം അറിയാം. സ്പോട്ടിൽ തന്നെ ജീനോം സീക്വൻസിംഗടത്താം, ഡ റിക്സാങ്ങർ രീതി രൂപാന്തരപ്പെ ടുത്തിയാണ് ഇതിന്റെ പ്രവർത്ത നം. 500 ഗ്രാം ഭാരം വരുന്ന പൂർണ മായും ഓട്ടോമാറ്റിക്, പോർട്ടബിൾ മെഷിനായകോംപാക്ട് ഡി.എൻ. എഅനലൈസർവൈദ്യുതിയിലും ചാർജ് ചെയ്യാവുന്ന ബാറ്ററിയിലും പ്രവർത്തിപ്പിക്കാം.

Advertisement