ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വെടിവെപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് വെടിവെപ്പുണ്ടായത്. വേട്ട സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. മാന്‍വേട്ടയ്ക്കായാണ് സംഘം കാട്ടില്‍ കയറിയതെന്നാണ് വനം വകുപ്പ് ആരോപിക്കുന്നത്.
വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വേട്ടസംഘം വെടിയുതിര്‍ത്തു. നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. സ്വയരക്ഷയ്ക്കായി തിരികെ വെടി വെച്ചപ്പോഴാണ് മനുവിന് വെടിയേറ്റതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മനു തല്‍ക്ഷണം മരിച്ചു. സംഘത്തിലെ ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.