ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്‌ട്രേലിയ സെമിഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. അഫ്ഗാന്‍ ബൗളിംഗിനൊപ്പം പേശിവേദനയുമായും പൊരുതിയ മാക്‌സ്‌വെല്‍ (128 പന്തില്‍ 201 നോട്ടൗട്ട്) ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ടീമിന് വിജയം സമ്മാനിച്ചത്. നേരത്തെ ഓപണര്‍ ഇബ്രാഹിം സദ്‌റാന്‍ ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമായതോടെ ടൂര്‍ണമെന്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറാണ് അവര്‍ അടിച്ചെടുത്തത്, അഞ്ചിന് 291. മറുപടിയായി പത്തൊമ്പതാം ഓവറില്‍ ഏഴിന് 91 ലേക്ക് തകര്‍ന്നതോടെ ഓസീസിന്റെ കഥ കഴിഞ്ഞതായിരുന്നു. മുപ്പത്തിമൂന്നിലുള്ളപ്പോള്‍ മാക്‌സ്‌വെല്‍ അനുവദിച്ച അനായാസ ക്യാച്ച് മുജീബുറഹ്മാന്‍ കൈവിട്ടതോടെ അഫ്ഗാന്‍ പോരാട്ടത്തിന്റെ കാറ്റൊഴിഞ്ഞു. പിന്നീട് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഒരറ്റം ഭദ്രമാക്കുകയും മറുവശത്ത് മാക്‌സ്‌വെല്‍ ആഞ്ഞടിക്കുകയും ചെയ്തു. മാക്‌സ്‌വെലിന് ഓടാന്‍ സാധിക്കാതിരുന്നതോടെ ബൗണ്ടറികള്‍ മഴി മാത്രമായി റണ്‍സ്. എട്ടാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടോടെ അവര്‍ ടീമിനെ തോളിലേറ്റി. ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന സ്‌കോറാണ് മാക്‌സ്‌വെലിന്റേതാണ്.
തോറ്റെങ്കിലും അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ തോല്‍വി ന്യൂസിലാന്റ്, പാക്കിസ്ഥാന്‍ ടീമുകളുടെ പ്രതീക്ഷ നിലനിര്‍ത്തി.
Home News Breaking News മാക്സ്വല്ലിന്റെ ഒറ്റയാൾ പോരാട്ടം: ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ സെമിയിൽ