കോൺഗ്രസിന് ലീഗിനെ സംശയമാണ്, അതാണ് അവരുടെ പിന്നാലെ നടക്കുന്നത്: പരിഹാസവുമായി ഇ പി

Advertisement

തിരുവനന്തപുരം:
കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാവരോടും സ്‌നേഹമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഈയിടെയായി മുസ്ലിം ലീഗിനെയും പി കെ കുഞ്ഞാലിക്കുട്ടിയോടുമൊക്കെ ഇഷ്ടം കൂടിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇ പി. എം വി രാഘവൻ അനുസ്മരണ ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതിനെയും പിന്നീട് അദ്ദേഹം പിൻമാറിയതിനെയും തുടർന്നുണ്ടായ സാഹചര്യത്തിലായിരുന്നു ചോദ്യം.

എംവി രാഘവൻ അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചു. കോൺഗ്രസ് ആകെ അസ്വസ്ഥരാണ്. മുസ്ലിം ലീഗിനെ കോൺഗ്രസിന് സംശയമാണ്. അതിനാൽ കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണ്. അത്രമാത്രം ദുർബലരാണ് കോൺഗ്രസെന്നും ഇ പി ജയരാജൻ പരിഹസിച്ചു.