സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്

Advertisement

മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. 
കുറ്റിപ്പുറം സംസ്ഥാന പാതയില്‍ വെച്ച് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍  രാവിലെയായിരുന്നു അപകടം. 

കോഴിക്കോട് നിന്നും തൃശൂര്‍ക്ക് പോകുകയായിരുന്നു ബസ്. എതിര്‍ദിശയില്‍ വരികയായിരുന്നു ലോറി. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കുറ്റിപ്പറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അപകടത്തില്‍ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.