ഓയൂരിൽ ആറു വയസുകാരിയെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി

Advertisement

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് (6) കാണാതായത്. ഇന്ന് വെെകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂ‌‌ർ കാറ്റാടിമുക്കിൽ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.


സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച തന്നെ കാറിൽ വലിച്ചിഴച്ചതായും സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.