കൊല്ലം: ഓയൂരിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ സംഘം വിളിച്ചു. ഫോൺ കോളിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്.ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്
കുട്ടിയെ തട്ടികൊണ്ട് പോയിട്ട് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. കുട്ടി തങ്ങൾക്കൊപ്പം സുരക്ഷിതയാണ് എന്ന് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞതായും വിവരം ഉണ്ട്. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. ഹോണ്ട അമൈസ് കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സിസി ടിവി മുഖേന കണ്ടെത്തിയിട്ടുണ്ട്. എംസി റോഡിലും പ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തികളിലും പരിശോധന നടക്കുന്നുണ്ട്.
. അതിവേഗ അന്വേഷണം നടക്കുകയാണെന്നും എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഈ കാർ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം ട്യൂഷന് പോകവേയാണ് സംഭവം.