സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

Advertisement

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. പവന് 600 വർധിച്ച് 46, 480 രൂപയും
ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയും ഉയർന്നു.വില കുതിക്കാൻ കാരണം ചൈനയിൽ പടരുന്ന പനിയും ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും. 45920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണ്ണ വില.

കേരള ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 46,000 രൂപ നിലവാരത്തിന് മുകളിലേക്ക് പോകുന്നത്.പവന് 600 രൂപ ഉയർന്ന് 46, 480 രൂപയും, ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,810 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ആ​ഗോള വിപണിയിൽ 2,044 ഡോളറിലാണ് സ്വർണ്ണ വ്യാപാരം. ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് നേരത്തെ കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മൂന്ന് ദിവസത്തിനിടെ 800 രൂപയാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവ്.
തിങ്കളാഴ്ച 200 രൂപ വർധിച്ച് 45,880 രൂപയിലേക്ക് എത്തിയ സ്വർണ വില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നു.
ഇവിടെ നിന്നാണ് 800 രൂപയുടെ വമ്പൻ മുന്നേറ്റം സ്വർണ
വിലയിലുണ്ടായിരിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും ചൈനയിൽ പടരുന്ന പനിയുമാണ് സ്വർണ്ണവില ഉയരാൻ കാരണം.